കൺമണിയുടെ സ്നേഹം ഏറ്റുവാങ്ങി വിനീത് ശ്രീനിവാസൻ

നടൻ ഗായകൻ തിരക്കഥാകൃത്ത് സംവിധായകൻ ഇങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും മികവ് തെളിയിച്ച ആളാണ് വിനീത് ശ്രീനിവാസൻ.ശ്രീനിവാസന്റെ മകൻ എന്ന സ്നേഹം കൂടി വിനീതിനോട് മലയാളികൾക്ക് ഉണ്ട്.ഇതേ സ്നേഹം സോഷ്യൽ മീഡിയയിലെ ആരാധകരും വിനീതിന് നൽകാറുണ്ട്.വിനീത് പലപ്പോഴും മക്കളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്.

വിനീത് നല്ല അച്ഛനും ഭർത്താവുമാണ് എന്ന കമന്റുകളും പലപ്പോഴും ആരാധകർ നൽകാറുമുണ്ട് .ഇളയ മകൾ ഷനായയുടെ ആദ്യത്തെ സെൽഫി,ആദ്യ പിറന്നാൾ ,ചേട്ടനുമൊത്തുള്ള കുസൃതികൾ ഒക്കെ വിനീത് പങ്ക് വെച്ചിരുന്നു.ഇപ്പോഴിതാ സ്നേഹത്തോടെ അച്ഛന് നൽകുന്ന മുത്തമാണ്‌ ഇപ്പോൾ വിനീത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.

വിനീതിന്റെ ഭാര്യ ദിവ്യയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News