ഓസ്ട്രേലിയയിലെ കാൻബറയിൽ നടന്ന ഇന്ത്യ-ഓസീസ് മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെയാണ് തൃശൂർ നടത്തറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് LDF സ്ഥാനാർത്ഥി സഞ്ജു തോമസ് താരമായത്.
തങ്ങളുടെ പ്രിയ സുഹൃത്തിന് വോട്ട് അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകളുമായാണ് സഞ്ജുവിന്റെ കൂട്ടുകാർ ഇന്ത്യ ഓസ്ട്രേലിയ കളി കാണാൻ എത്തിയത്.
പരമ്പരയിലെ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ മിന്നും ജയം സ്വന്തമാക്കിയത് പോലെ സഞ്ജുവും ജയിച്ചു കേറുമെന്നാണ് നാട്ടുകാരും പറയുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here