യാത്രേതരവരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി തുടങ്ങിയ സ്ലീപ്പര്‍ കോച്ച് സംവിധാനം വന്‍ വിജയത്തിലേക്ക്. പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിനോദ സഞ്ചാരികളില്‍ നിന്ന് ലഭിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
നവംബര്‍ 14 മുതലാണ് രണ്ട് എയര്‍ കണ്ടീഷന്‍ഡ് ബസിലായി 32 പേര്‍ക്കുള്ള താമസസൗകര്യം ആരംഭിച്ചത്. 100 രൂപയാണ് ഒരാളില്‍ നിന്ന് ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. കമ്പിളി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് 50 രൂപ അധികം നല്‍കണം.
നവംബര്‍ 14 മുതല്‍ 30 വരെ ഈ ഇനത്തില്‍ 55,280 രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്. വിനോദസഞ്ചാരികളുടെ വരവ് തുടങ്ങിയശേഷം എല്ലാ ദിവസവും താമസക്കാര്‍ ഉള്ളതായി ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. സഞ്ചാരികള്‍ക്ക് കുളിക്കാന്‍ ചൂടുവെള്ളം നല്‍കുന്നതിനുള്ള സൗകര്യം ഉടന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.