സജീവരാഷ്ട്രീയത്തിലേക്കെന്ന് രജനികാന്ത്; പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31

സജീവ രാഷ്ട്രീയപ്രവേശനത്തിലേക്കെന്ന് ഉറപ്പിച്ച് തമി‍ഴ്നടന്‍ രജനികാന്ത്. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31 നടത്തുമെന്ന് രജനികാന്ത് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് താരത്തിന്‍റെ തീരുമാനം പുറത്തുവന്നത്.

‘രജനി മക്കള്‍ മണ്‍ട്ര’ത്തിലെ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. നേരത്തെ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനുമായും താരം ചര്‍ച്ച നടത്തിയിരുന്നു.

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മൂന്നുവര്‍ഷം മുമ്പായിരുന്നു രജനികാന്ത് പ്രഖ്യാപിച്ചത്. ഇതിന് മുന്നോടിയായി നിലവില്‍ വന്നതാണ് രജനി മക്കള്‍ മണ്‍ട്രം. കൊവിഡ് സാഹചര്യവും, ആരോഗ്യപ്രശ്‌നങ്ങളും കാരണം പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here