നിലപാടിലുറച്ച് കേന്ദ്രം; രണ്ടാം ചര്‍ച്ചയും പരാജയം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; പത്മവിഭൂഷണ്‍ തിരിച്ച് നല്‍കി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകാശ് സിങ് ബാദല്‍

കര്‍ഷകരുമായി കേന്ദ്രം നടത്തുന്ന ചര്‍ച്ചയില്‍ പിടിവാശി തുടര്‍ന്ന് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ക‍ഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം.

നിയമങ്ങള്‍ പ്രഖ്യാപിച്ചത് പോലെ തന്നെ മുന്നോട്ട് പോകും നിയമം പാലിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണെന്നും കേന്ദ്രം നിലപാട് സ്വീകരിക്കുന്നു. വിളകള്‍ക്ക് താങ്ങുവില നല്‍കുന്ന കാര്യം മാത്രം പരിഗണിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വാദം.

എന്നാല്‍ കര്‍ഷകര്‍ സമരത്തിന്‍റെ ഭാഗമായി ഉയര്‍ത്തിയ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് വിളകള്‍ക്ക് താങ്ങ് വിലനല്‍കുകയെന്നത്. അതേസമയം കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ദില്ലിയുടെ അതിര്‍ത്തികളിലും മറ്റ് സംസ്ഥാനങ്ങളിലും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്‍റെ ഭാഗമായി അണിനിരക്കുകയാണ്.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് പഞ്ചാബിലെ പുരസ്കാര ജേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്മവിഭൂഷണ്‍ പുരസ്കാരം തിരിച്ച് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News