കൊവിഡ്ബാധിക്കാത്ത പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ടത്

കൊവിഡ്ബാധിക്കാത്ത പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ടത് :
1.കൈകൾ ഇടയ്ക്കിടയ്ക്ക് ശുദ്ധമാക്കുക.
2.സാമൂഹിക അകലം പാലിക്കുക.
3.സർജിക്കൽ മാസ്ക് ധരിക്കുക
4.ഭക്ഷണക്രമം പാലിക്കുക .ഒരുമിച്ചു കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കുക .
5.വ്യായാമങ്ങൾ ചെയ്യുക.
6.മദ്യപാനം പുകവലി എന്നിവ പൂർണ്ണമായി നിർത്തുക.
7.ബിപി കൊളസ്‌ട്രോൾ എന്നിവ നിയന്ത്രണത്തിലാക്കുക.
8.നാര് കൂടുതലുള്ള ഭക്ഷണം കഴിക്കുക.
9.പൊണ്ണത്തടി കുറയ്ക്കുക.
10.വെള്ളം ധാരാളം കുടിക്കുക.

1.പ്രമേഹമുണ്ടെങ്കിൽ കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണോ?
സാധാരണ ആയി എല്ലാവര്ക്കും തോന്നാവുന്ന സംശയങ്ങളിൽ ഒന്നാണ് ഇത്.പ്രമേഹമുള്ളവർക്കും പ്രമേഹമില്ലാത്തവർക്കും കൊവിഡ് വരാനുള്ള സാധ്യത ഒരേപോലെതന്നെയാണ്.എന്നാൽ കൊവിഡ് വന്നു കഴിഞ്ഞാൽ രണ്ടു രീതിയിലാവാം ശരീരം പ്രതികരിക്കുന്നത്.

2.പ്രമേഹമുള്ള വ്യക്തികളിൽ കൊവിഡ് വന്നാൽകൂടുതൽ അപകടകരമാണോ ?

പ്രമേഹമുള്ള വ്യക്തികളിൽ കൊവിഡ് വന്നാൽചെറിയ രീതിയിൽ അപകടമാണ് .അത് പ്രമേഹം മാത്രമല്ല ഉയർന്ന രക്ത സമ്മർദവും ,ഹൃദയസംബന്ധമായ രോഗങ്ങളുമൊക്കെ ഇത്തരത്തിൽ ഉള്ളവയാണ് .ഹൈ റിസ്ക് കാറ്റഗറി എന്ന് പറയും .

3.രണ്ടു തരം പ്രമേഹമാണുള്ളത്(TYPE-1,TYPE-2).ഏതു തരം പ്രമേഹമാണ് കോവിഡിന് അപകടകരം ?
ഏതു തരം പ്രമേഹമാണെങ്കിലും അപകടകരം തന്നെയാണ്.
ഏതു ടൈപ്പ് പ്രമേഹമാണെങ്കിലും അതിനെ നിയന്ത്രണത്തിലാക്കുക എന്നതാണ് വേണ്ടത്. നിയന്ത്രണത്തിലാണ് പ്രമേഹമെങ്കിൽ പേടിക്കേണ്ടതില്ല.

4.ഒരു കൊവിഡ് രോഗിയുടെ പ്രമേഹത്തിന്റെ അളവ് എന്തായിരിക്കണം ? ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (ഭക്ഷണം കഴക്കുന്നതിനു മുൻപ് )FBS > 126mg /dl ന് മുകളിലുണ്ടെങ്കിൽ ശ്രദ്ധിക്കണം
റാൻഡം ബ്ലഡ് ഷുഗർ (ഇടക്കെപ്പോൾ വേണമെങ്കിലും നോക്കിയാൽ )RBS>200mg /dl നു മുകളിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.
അതുപോലെ തന്നെ മൂന്നുമാസത്തിലുള്ള ഷുഗർ HbA1C >7% ന് താഴെ നിലനിർത്തുക. പ്രായംഅറുപത്തിനു മുകളിൽആണെങ്കിൽ നിർബന്ധമായും ശ്രദ്ധിക്കണം.

പ്രമേഹമുള്ള കോവിഡ് പോസിറ്റീവ് ആയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1 .നമ്മുടെ പൊക്കത്തിന് അനുസരിച്ചുള്ള ശരീരഭാരം നിലനിർത്തുക

2.പ്രായം അറുപത്തിനു മുകളിലാണെങ്കിൽ ശ്രദ്ധിക്കണം .
ഹൃദയ സംബന്ധമായ വൃക്കസംബന്ധമായ കരൾ സംബന്ധമായ രോഗമുണ്ടെൻകിൽ കൂടുതൽ ശ്രദ്ധിക്കണം.

3.പ്രമേഹമുള്ളവർക്കു കോവിഡ് വന്നാലും ജീവിതചര്യകൾ ശ്രദ്ധിക്കുക.മറ്റു അസുഖമുണ്ടെങ്കിൽ അതിനുള്ള മരുന്ന് കഴിക്കുക

4.പ്രമേഹത്തിന്റെ അളവ് നിയന്ത്രണത്തിൽ കൊണ്ടുവരിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News