4.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം നിസാന്‍ മാഗ്നൈറ്റ് : കോംപാക്ട് എസ്.യു.വി:

ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിസാന്‍ മാഗ്നൈറ്റ് വില്‍പ്പനയ്ക്ക് എത്തി. നിസാന്റെ ഏറ്റവും പുതിയ ബിഎസ്‍യുവിയായ മാഗ്നൈറ്റ് നിസാന്‍ന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ് പുതിയ നിസാന്‍ മാഗ്‌നൈറ്റ്. ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന വില കുറവ് എന്നത് ഭംഗിവാക്കല്ല. നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളില്‍ ലഭ്യമാക്കുന്ന മാഗ്‌നൈറ്റിന് 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. മാഗ്‌നൈറ്റിന്റെ പിറവിയോടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന കോംപാക്ട് എസ്.യു.വി എന്ന വിശേഷണം നിസാന്റെ ഈ മോഡലിനാണ്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായാണ് വാഹനത്തിന്റെ അരങ്ങേറ്റം എന്നതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്.4.99 ലക്ഷം രൂപയുടെ പ്രാംരഭ വിലയ്ക്കാണ് നിസാന്‍ മാഗ്നൈറ്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റര്‍ കോംപാക്‌ട് എസ്‌യുവി ശ്രേണിയില്‍ മോഡലിന്റെ വില തന്നെയാകും ഏറെ ശ്രദ്ധിക്കപ്പെടുക.

എട്ട് കളര്‍ ഓപ്ഷനുകളിലും എസ്‌യുവി തെരഞ്ഞെടുക്കാന്‍ സാധിക്കും.അതില്‍ ഫീനിക്സ് ബ്ലാക്ക്, സാന്‍ഡ്‌സ്റ്റോണ്‍ ബ്രൗണ്‍, ഫ്ലെയര്‍ ഗാര്‍നെറ്റ് റെഡ്, ബ്ലേഡ് സില്‍വര്‍, സ്റ്റോം വൈറ്റ് എന്നീ അഞ്ച് മോണോടോണുകളും വിവിഡ് ബ്ലൂ / സ്റ്റോം വൈറ്റ്, ഫ്ലെയര്‍ ഗാര്‍നെറ്റ് റെഡ് / ഫീനിക്സ് ബ്ലാക്ക്, പേള്‍ വൈറ്റ് / ഫീനിക്സ് ബ്ലാക്ക് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളുമാണ് ഉള്‍പ്പെടുന്നത്.

20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലും ബ്ലാക്ക് വീല്‍ ആര്‍ച്ചും,, ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങുമാണ് വശങ്ങളില്‍ നല്‍കിയിട്ടുള്ളത്. പുതുമയുള്ള ഡിസൈനിലാണ് പിന്‍വശം ഒരുങ്ങിയിട്ടുള്ളത്. വലിയ ടെയില്‍ ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ് നല്‍കിയ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കും.

സെഗ്മെന്റിലെ ബെസ്റ്റ് ഫീച്ചറുകള്‍ ഇന്റീരിയറില്‍ നല്‍കുമെന്ന് മുമ്പുതന്നെ നിസാന്‍ അറിയിച്ചിരുന്നു. ഇതില്‍ ഏറ്റവുമാകര്‍ഷകം ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ്. വിവിധ മൂഡ് കളറില്‍ നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഇതിലെ മീറ്റര്‍. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡ്, മികച്ച സീറ്റുകള്‍ എന്നിവയും അകത്തളത്തെ ആകര്‍ഷകമാക്കും.

എല്ലാവരും ഇപ്പോൾ വലിയ പ്രാധാന്യം കൊടുക്കുന്ന സുരക്ഷയുടെ കാര്യത്തിലും പുതിയ മാഗ്നൈറ്റ് മികവ് പുലര്‍ത്തുന്നുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകള്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ഹെവി ബ്രേക്കിംഗില്‍ ഓട്ടോമാറ്റിക് വാര്‍ണിംഗ് ഹസാര്‍ഡ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ വിന്‍ഡോ ഡീഫോഗര്‍ തുടങ്ങിയവ ഇതിന് ലഭിക്കും.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ മാഗ്നൈറ്റ് നിരത്തിലെത്തുന്നത്.
ഈ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ക്കും അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണ് ലഭ്യമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here