പെട്രോൾ പാചകവാതക വില കുത്തനെ കൂട്ടുന്നു; കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കണം; എ വിജയരാഘവൻ

പെട്രോൾ പാചകവാതക വില കുത്തനെ വില കൂട്ടുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.

കൊവിഡ് കാലത്ത് ദുരിത ജീവിതം നയിക്കുന്ന ജനങ്ങൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് കണ്ണിൽചോരയില്ലാത്ത നടപടിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പാചകവാതകത്തിന് ഒറ്റയടിക്ക് 50 രൂപ വർദ്ധിപ്പിച്ചത് സാധാരണക്കാരുടെ ജീവിതഭാരം ഇരട്ടിയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളുടെ പോക്കറ്റ് വീർപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here