പ്രേക്ഷകരെ ആകാംഷയിലെത്തിച്ച് പാവകഥൈകള്‍ ട്രെയിലര്‍

ബഹുമാനവും, സ്‌നേഹവും, പാപവും, അഭിമാനവും ചർച്ച ചെയ്യുന്ന പാവ കഥൈകളുടെ ട്രെയിലര്‍ ചര്‍ച്ചയാവുകയാണ്.തമിഴ് ആന്തോളജി ചിത്രത്തിൽ കാളിദാസ് ജയറാമും സായ് പല്ലവിയും പ്രകാശ് രാജ്,സിമ്രാൻ,അഞ്ജലി, ഗൗതം മേനോൻ എന്നിങ്ങനെ വലിയ താര നിരയുണ്ട്. താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്.

സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നി നാല് സംവിധായകർ ചേർന്നൊരുക്കുന്ന ആന്തോളജി ചിത്രമാണ് പാവയ്ക്കഥകൾ.വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയമെന്ന് നേരത്തെ സംവിധായകര്‍ വ്യക്തമാക്കിയിരുന്നു.

തങ്കം എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്ങരയുടെ സിനിമയില്‍ കാളിദാസ് ജയറാമാണ് കേന്ദ്രകഥാപാത്രം. ലവ് പണ്ണ ഉട്രനും എന്ന പേരിലാണ് വിഘ്നേഷ് ശിവന്‍ ചിത്രം. അഞജലിയും കല്‍ക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വെട്രിമാരന്‍ ഒരുക്കുന്ന ഊര്‍ ഇരവില്‍ പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് കഥാപാത്രങ്ങള്‍. വാന്‍മകള്‍ എന്ന പേരിലാണ് ഗൗതം വാസുദേവ മേനോന്റെ സിനിമ. ഗൗതം വാസുദേവ മേനോനും സിമ്രാനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

ഡിസംബര്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാകും പ്രദര്‍ശനത്തിനെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News