തിരുവനന്തപുരത്ത് നവജാത ശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടി

മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അമ്മ വിജി(29)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയിലാണ് സംഭവം. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ‘വിജി ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്നു. തിങ്കളാഴ്ച മുതല്‍ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടത്’- പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News