100 കോടി രൂപയുടെ വിറ്റുവരവ് നേടി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്

100 കോടി രൂപയുടെ വിറ്റുവരവ് നേടി സംസ്ഥാന പൊതുമേഖലാ മരുന്ന് നിര്‍മ്മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്. 1974 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനം ആദ്യമായാണ് വിറ്റുവരവില്‍ 100 കോടി ക്ലബില്‍ എത്തുന്നത്.

2016 ല്‍ 26 കോടി രൂപ വിറ്റുവരവ് നേടിയ സ്ഥാനത്താണ് 2020 ലെ ഈ അഭിമാന നേട്ടം. കൊവിഡ് പ്രതിരോധത്തില്‍ മികച്ച പിന്തുണ നല്‍കിയ സ്ഥാപനം അധുനികവത്ക്കരണത്തിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here