തന്നെ ചൂഷണം ചെയ്ത സ്ഥലവും സമയവും വെളിപ്പെടുത്താം; പരാതിയിൽ ഉറച്ച് നിൽക്കുന്നതായി സോളാര്‍ കേസിലെ പരാതിക്കാരി

ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാരി. ഉമ്മൻ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്നു. എ പി അനിൽകുമാർ, കെ സി വേണുഗോപാൽ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പരാതിയിലും താൻ ഉറച്ചു നിൽക്കുന്നതായും പരാതിക്കാരി വ്യക്തമാക്കി.മുന്‍ മന്ത്രി എ പി അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ രഹസ്യമൊ‍ഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പരാതിക്കാരി.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ പരാതിക്കാരി ഉമ്മന്‍ചാണ്ടിയെ പരസ്യ സംവാദത്തിനായി വെല്ലുവിളിക്കുകയും ചെയ്തു.ശരണ്യാ മനോജിൻ്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ നാടകമാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, കോണ്‍ഗ്രസ്സ് നേതാവ് കെ സി വേണുഗോപാല്‍, ബി ജെ പി ദേശീയ നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതിയിലും താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു.എ പി അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കോടതിയിലെത്തി രഹസ്യമൊ‍ഴി നല്‍കിയ ശേഷമായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. എറണാകുളം ജെ എഫ് സി എം ഒന്നാംകോടതിയാണ് രഹസ്യമൊഴിയെടുത്തത്.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അപേക്ഷ നേരത്തെ പരിഗണിച്ച എറണാകുളം സി ജെ എം കോടതി പരാതിക്കാരിയുടെ രഹസ്യമൊ‍ഴി രേഖപ്പെടുത്താന്‍ ജെ എഫ് സി എം ഒന്നാം കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു.സോളാര്‍ക്കേസ് പ്രതികൂടിയായ പരാതിക്കാരിയെ മുന്‍ മന്ത്രി അനില്‍കുമാര്‍ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.ഇതിൻ്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ക‍ഴിഞ്ഞ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News