രാജ്യം കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി.സായ്‌നാഥ്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷക ഇതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും കോവിഡ് മഹാമാരിക്കിടയില്‍ കേന്ദ്രം തെറ്റായ കണക്കൂകൂട്ടലോട് കൂടിയാണ് നിയമങ്ങള്‍ പാസാക്കിയതെന്നും പി.സായ്‌നാഥ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി.സായ്‌നാഥ് ഇക്കാര്യം പറഞ്ഞത്.
‘വിവിധ തൊഴിലാളി യൂണിയനുകളും തൊഴിലാളികളും ഇതിനോടകം കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിലെ മറ്റു കര്‍ഷകേതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു.’തെറ്റായ കണക്ക് കൂട്ടല്‍ നടത്തിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയെടുത്തത്. കാരണം വളരെ ലളിതമായിരുന്നു. മഹാമാരിയുടെ ഈ സമയത്ത് നിയമം കൊണ്ടു വന്നാല്‍ അതിനെതിരെ കര്‍ഷകരേയും തൊഴിലാളികളേയും സംഘടിപ്പിക്കാനും പ്രതിഷേധിക്കാനും കഴിയില്ലെന്ന് അവര്‍ വിശ്വസിച്ചു. ഇത് ശരിക്കും ഒരു തെറ്റായ കണക്കുകൂട്ടലാണ്’- പി സായ്നാഥ് വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.