ബിജെപി എംഎൽഎ മർദിച്ചതിനെ തുടർന്ന് ഗർഭം അലസിയെന്ന് ആരോപിച്ച വനിതാ കൗൺസിലർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മഹിളാ കോൺഗ്രസ്.
വനിതാ കൗൺസിലർ ചാന്ദ്നി നായക്കിന് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടത്.
മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തർക്കത്തിനിടെയാണ് ചാന്ദ്നിയെ മര്‍ദ്ദിച്ചത്. സിദ്ധു സാവദി എംഎൽഎ ചാന്ദ്നിയെ തള്ളിത്താഴെയിട്ട് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ രംഗങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തെക്കുറിച്ച് ഡിജിപിക്കും വനിതാ കമ്മിഷനും മഹിളാ കോൺഗ്രസ് അധ്യക്ഷ ഡോ.ബി. പുഷ്പ അമർനാഥിന്റെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്.
BJP MLA Siddu Savadi and his supporters caught in video pushing a woman and assaulting her. The Incident was reported on Wednesday pic.twitter.com/Gc8YBXvbfn
— Soumya Chatterjee (@Csoumya21) November 12, 2020

Get real time update about this post categories directly on your device, subscribe now.