ബുറെവി ചുഴലിക്കാറ്റ്; കെ എസ് ഇ ബിയുടെ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ എസ് ഇ ബിയുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിനു കെ എസ് ഇ ബി പൂർണസജ്ജമാണെന്ന് കെഎസ്ഇബി അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾ ജാഗ്രത പുലർത്തണം. ശക്തമായ മഴയിലും കാറ്റിലും മരങ്ങളോ മരച്ചില്ലകളോ വീണ് പോസ്റ്റുകൾ ഒടിയുകയോ കമ്പികൾ പൊട്ടുകയോ ചെയ്താൽ ഉടൻ തന്നെ കെ എസ് ഇ ബിയുടെ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കണം എന്നും കെഎസ്ഇബി അറിയിച്ചു

. പൊട്ടിവീണ കമ്പിയുടെ അടുത്തേക്ക് പോകാതിരിക്കാനും മറ്റാരെയും പോകാനനുവദിക്കാതിരിക്കാനും ശ്രദ്ധിക്കണം.വൈദ്യുതി ലൈനുകൾക്ക് സമീപത്തോ ടവറുകൾക്ക് അരികിലോ നിൽക്കരുത്. ഏർത്ത് വയറിലോ സ്റ്റേ വയറിലോ സ്പർശിക്കരുത്. വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ തട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിൽ അറിയിക്കുക.

മഴയും കാറ്റും ശക്തിപ്രാപിക്കുകയാണെങ്കിൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട് എന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനുള്ള നടപടികളും കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here