കങ്കണയും കോമണ്‍ സെന്‍സും ഏറ്റുമുട്ടുന്ന മറ്റൊരു ദിവസത്തിലേക്ക് സ്വാഗതം; പരിഹസിച്ച് സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര

ബോളിവുഡ് താരം കങ്കണ റണൗട്ടിനെ പരിഹസിച്ച് സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കങ്കണയും കോമണ്‍ സെന്‍സും ഏറ്റുമുട്ടുന്ന മറ്റൊരു ദിവസത്തിലേക്ക് സ്വാഗതം എന്നായിരുന്നു കുനാല്‍ കമ്ര ട്വീറ്റ് ചെയ്തത്.

കര്‍ഷക സമരത്തെ അധിക്ഷേപിച്ച് തുടര്‍ച്ചയായി കങ്കണ വ്യാജ പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് കുനാലിന്‍റെ ട്വീറ്റ്.

ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ ട്വീറ്റ് ചെയ്ത കങ്കണയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ
കങ്കണ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നു തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് കങ്കണ രംഗത്തെത്തി.

കലാപത്തിന് പ്രേരിപ്പിക്കുന്നത് കൊണ്ടാണ് താന്‍ ബില്‍ക്കീസിനെതിരെ കമന്റ് ചെയ്തതെന്നും അത് സംബന്ധിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ബില്‍ക്കീസിനെ മാറ്റി മറ്റൊരു വയസ്സായ സ്ത്രീയെ എവിടെ നിന്നാണ് അവിടെ എത്തിച്ചതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നുമാണ് കങ്കണ ഇന്ന് പറഞ്ഞത്. കള്ളങ്ങള്‍ പറഞ്ഞ് പരത്തി ജനങ്ങളെ തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here