ബുറേവി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 5 ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി

സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിലാണ് വെള്ളിയാഴ്ച (ഡിസംബർ 4) പൊതു അവധി പ്രഖ്യാപിച്ചത്. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News