അബുദാബി ബിഗ് ടിക്കറ്റിന്റെ 24 കോടി മലയാളിയ്ക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് ‘ദ ഡ്രീം 12 മില്യണ്‍ സീരീസ്’ നറുക്കെടുപ്പില്‍ അപ്രതീക്ഷിതമായി കോടീശ്വരനായതിന്റെ സന്തോഷത്തിലാണ് മലയാളിയായ ജോര്‍ജ് ജേക്കബ്. 1.2 കോടി ദിര്‍ഹം, ഏകദേശം 24 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് പ്രവാസി മലയാളിയായ ജോര്‍ജ് ജേക്കബിന് അടിച്ചത്.

നവംബര്‍ 30ന് വാങ്ങിയ ടിക്കറ്റിലൂടെയാണ് ഭാഗ്യം ജോര്‍ജിനെ തേടിയെത്തിയത്. 069402 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. അബുദാബി ബിഗ് ടിക്കറ്റിന്റെ മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും ഇന്ത്യക്കാരാണെന്നതും ഇത്തവണത്തെ നറുക്കെടുപ്പിന്റെ പ്രത്യേകതയാണ്. അപ്രതീക്ഷിത ഭാഗ്യം ജോര്‍ജ് ജേക്കബിനെ അറിയിച്ചത് ബുഷ്രയുടെയും റിച്ചാര്‍ഡിന്റെയും ഫോണ്‍കോള്‍ ആയിരുന്നു.

രണ്ടാം സമ്മാനമായ അഞ്ചുലക്ഷം ദിര്‍ഹം ഇന്ത്യയില്‍ നിന്നു തന്നെയുള്ള അവിനാശ് കുമാര്‍ കെ എയ്ക്ക് ആണ് ലഭിച്ചത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സിദ്ദിഖ് അബ്ദുള്‍ ഖാദറിനും നാലാം സമ്മാനമായ 80000 ദിര്‍ഹം സുനില്‍ കുമാര്‍ ശശിധരന്‍ നായര്‍ക്കും അഞ്ചാം സമ്മാനമായ 60,000 ദിര്‍ഹം ശുഐബ് അക്തറിനും ആണ് ലഭിച്ചത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്.

ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഡിസംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223 ആം സീരീസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിലെ ഏറ്റവും വലിയ സമ്മാനത്തുകയായ രണ്ടു കോടി ദിര്‍ഹമാണ് ഏകദേശം 40 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News