വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം പൊളിച്ച് കോ‍ഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് കാ‍ഴ്ചകള്‍

വെൽഫയർ പാർട്ടിയുമായി ഒരു സഖ്യവുമില്ല എന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന കള്ളമാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് രംഗത്ത് കാണുന്നത്. യുഡിഎഫും വെൽഫയർപാർട്ടിയും ഒന്നിച്ചാണ് മൽസരിക്കുന്നതെന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വെൽഫയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുല്ല സൽമാൻ കൈരളിന്യൂസിനോട് പറഞ്ഞു. ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലും Udfഉം വെൽഫയർ പാർട്ടിയും മുന്നണിയായാണ് മൽസരിക്കുന്നത്. രണ്ട് വാർഡുകളിലാണ് വെൽഫയർ പാർട്ടിക്ക് സ്ഥാനാർത്ഥികളുള്ളത്. പാർട്ടിയുടെ ഔദ്യോഗികചിഹ്നമായ ഗ്യാസ്സിലിണ്ടർ അടയാളത്തിലാണ് രണ്ട് സ്ഥാനാർത്ഥികളുംമൽസരിക്കുന്നത്.

കേരളത്തിലെവിടെയും യു ഡി എഫും വെൽഫെയർ പാർട്ടിയുംചേർന്ന്തെരഞ്ഞെടുപ്പിൽമത്സരിക്കുന്നില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും യുഡിഎഫ് കൺവീനർ എം എം ഹസ്സനും ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.

എന്നാൽ ഈ വാദത്തെ തള്ളിചങ്ങരോത്തെ വെൽഫയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുല്ല സൽമാൻ രംഗത്ത് വന്നു. താൻ മൽസരിക്കുന്നത് Udf പിന്തുണയോടെയാണെന്ന് അബ്ദുള്ള സൽമാൻ കൈരളി ന്യൂസിനോട് പറഞ്ഞു. മറ്റ് സീറ്റുകളിൽ വെൽഫയർ വോട്ട് യുഡിഎഫി നാണെന്നും അദ്ദേഹം വ്യക്തമാക്കി കോഴിക്കോട്ടെ യുഡിഎഫ് ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ചങ്ങരോത്തെ സീറ്റ് വിഭജനം പൂർത്തിയാക്കിയത്.

ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും Udf വെൽഫയർ സഖ്യംഒന്നിച്ചാണ് മൽസരിക്കുന്നത്.
പരസ്യമായി ഈ അവിശുദ്ധസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു ഡി എഫിനകത്തെ കക്ഷികൾ തമ്മിലാണ് സീറ്റ് വിഭജനമെന്നാണ് കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വം ഇപ്പോഴും പറയുന്നത്.

19വാർഡുള്ളചങ്ങരോത്ത്പഞ്ചായത്തിൽ ഒമ്പത് സീറ്റിൽ കോൺഗ്രസും എട്ട് സീറ്റിൽ മുസ്ലീം ലീഗും രണ്ടു സീറ്റിൽ വെൽഫെയർ പാർട്ടിയുമാണ് മത്സരിക്കുന്നത്. രണ്ടാം വാർഡായ കൈതേരി മുക്കിൽ വെൽഫെയർ പാർടിയുടെ എം കെ ഫാത്തിമയും പതിനെട്ടാം വാർഡായ പാലേരിയിൽ വെൽഫെയർ പാർട്ടിയുടെ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റായ അബ്ദുല്ല സൽമാനുമാണ് സ്ഥാനാർത്ഥികൾ.

വെൽഫെയർ പാർടി യുടെ അംഗീകൃത ചിഹ്നമായ ഗ്യാസ് സിലിണ്ടർഅടയാളത്തിലാണ് ഇരുവരും മത്സരിക്കുന്നത്. യു ഡി എഫ്ജില്ലാചെയർമാൻ കെബാല നാരായണനും മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ് പി കുഞ്ഞമ്മദും ചേർന്നാണ് ഇവിടെ സീറ്റ് വിഭജനം പൂർത്തീയാക്കിയത്.

ഇരു നേതാക്കളുംചങ്ങരോത്ത്പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റുമാരുമാണ്. കെ മുരളീധരൻഎംപിയുടെഅറിവോടെയാണ് ഈവിചിത്രമുന്നണിക്ക് രൂപം നൽകിയതെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങൾ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയംകുളം എന്നിവരുടെ ഫോട്ടോകളാണ് വെൽഫെയർ പാർട്ടിയുടെയും യു ഡി എഫ് ൻ്റെയുംപ്രചരണബോർഡുകളിൽ സ്ഥാനം പിടിച്ചത്.പഞ്ചായത്തിൽ രണ്ടു സീറ്റിന് പകരം യു ഡി എഫിൻ്റെജില്ലാ-ബ്ലോക്ക്സ്ഥാനാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here