അന്താരാഷ്ട്ര വിപണിയിൽ കാൽ കോടി വിലവരുന്ന ചരസുമായി കോ‍ഴിക്കോട് സ്വദേശി പിടിയില്‍

അന്താരാഷ്ട്ര വിപണയിൽ കാൽ കോടി രൂപ വിലമതിക്കുന്ന ചരസുമായി കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീർ മകൻ മുഹമ്മദ് റഷീബിനെ സംസ്ഥാന എക്സൈസ് എന്‍ഫോ‍ഴ്സ്മെന്‍റ് സ്വാഡ് കോഴിക്കോട് വച്ച് പിടികൂടി.

ഇന്ന് പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് സംസ്ഥാന എക്സൈസ് എന്‍ഫോ‍ഴ്സ്മെന്‍റ് സ്വാഡ് തലവനായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ T അനികുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ബഹുമാനപ്പെട്ട എക്‌സൈസ് കമ്മീഷ്ണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയ്യാളെ സാഹസികമായി പിടികൂടിയത്.

പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ G കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ K V വിനോദ്, T R മുകേഷ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി എക്സൈസ് ഡ്രൈവറായ k രാജീവ് എന്നിവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here