വിജയ് ദേവേരകൊണ്ടയുടെ റൗഡി വെയർ അണിഞ്ഞ് അല്ലു അർജുൻ

തെലുങ്ക് താരങ്ങൾ ആണെങ്കിലും മലയാളത്തിൽ നിരവധി ആരാധകർ ഉള്ള നടന്മാരാണ് അല്ലു അർജുനും വിജയ് ദേവേരകൊണ്ടയും.ഇവർ തമ്മിലുള്ള തമ്മിലുള്ള സൗഹൃദം സിനിമാലോകത്തും ആരാധകര്‍ക്കിടയിലും പ്രസിദ്ധവുമാണ്മാണ്. പലപ്പോഴും അല്ലുവിനോടുള്ള ആരാധന വിജയ് സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചിട്ടുമുണ്ട്.

അല്ലു അർജുൻ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്. വിജയ് ദേവേരകൊണ്ട സമ്മാനിച്ച ഡ്രസ്സ് അണിഞ്ഞുള്ള ചിത്രമാണ് അല്ലു അർജുൻ പങ്കുവച്ചിരിക്കുന്നത്. ‘റൗഡി വെയർ എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് വിജയ് ദേവേരകൊണ്ട ആരംഭിച്ചിരുന്നു. തന്റെ ബ്രാൻഡ് പ്രൊഡക്റ്റാണ് വിജയ് ദേവേരകൊണ്ട അല്ലുവിന് സമ്മാനിച്ചിരിക്കുന്നത്.

അല്ലു അർജുന്റെ ട്വീറ്റ് വിജയ് ദേവേരകൊണ്ടയും പങ്കുവച്ചിട്ടുണ്ട്. എന്തായാലും ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. തന്റെ ക്ലോത്തിങ്ങ് ബ്രാന്‍ഡിലെ കസ്റ്റമൈസ്ഡ് വസ്ത്രമാണ് അല്ലുവിനായി വിജയ് ദേവരകൊണ്ട സമ്മാനിച്ചത്.

വിജയ് സമ്മാനിച്ച വേഷം അണിഞ്ഞു കൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അല്ലു അര്‍ജുന്‍ നന്ദിയും അറിയിച്ചു. തന്റെ സുഹൃത്തിന് നന്ദി പറഞ്ഞുകൊണ്ട് അല്ലു അര്‍ജുന്‍ കുറിച്ചു- ഈ മനോഹരമായ വേഷം എനിക്ക് അയച്ചതിന് എന്റെ സഹോദരന്‍ വിജയ് ദേവരകൊണ്ടയ്ക്കും ടീമിനും നന്ദി.പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍. പാന്‍-ഇന്ത്യന്‍ ചിത്രമായ ഫൈറ്ററിന്റെ ഷൂട്ടിംഗിലാണ് വിജയ് ദേവരകൊണ്ട.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here