പാലക്കാട് നഗരത്തിന്‍റെ സമഗ്ര വികസനമെന്ന ഉറപ്പുമായി എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക

പാലക്കാട് നഗരത്തിന്‍റെ സമഗ്ര വികസനമെന്ന ഉറപ്പുമായി എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക. സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്

പാലക്കാട് നഗരത്തിന്‍റെ വികസന പിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനാവശ്യായ വാഗ്ദാനങ്ങളുമായാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. അടിസ്ഥാന സൗകര്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. നഗരം നേരിടുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനായി ട്രഞ്ചിംഗ് മൈതാനത്ത് ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും.

വെണ്ണക്കര, സിവിൽ സ്റ്റേഷൻ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കും. ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാനായി റോഡുകള്‍ നവീകരിക്കുകയും ഫ്ലൈ ഓവറുകളും, റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളും സ്ഥാപിക്കും.

ഭവന രഹിതര്‍ക്ക് വീട് ഉറപ്പു വരുത്തുന്നതിനും ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ലൈഫ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുകയും ഭവനസമുച്ചയം നിര്‍മിക്കുകയും ചെയ്യും.

ഇങ്ങിനെ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഉറപ്പിനൊപ്പം ഭരണ നിർവ്വഹണം കാര്യക്ഷമമാക്കുകയും അഴിമതി രഹിത ഭരണം ഉറപ്പുവരുത്തുമെന്നും പ്രകടന പത്രികയിലൂടെ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന നഗരസഭാ പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ എല്‍ഡിഎഫ് ഘടക കക്ഷി നേതാക്കാള്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here