മഞ്ചേശ്വരത്ത് വന്‍ ലഹരിവേട്ട ഒന്നരലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി; കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് നിന്ന് ഒന്നരലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി. ഇന്ന് രാവിലെ 6.50 ന് മാംഗ്ലൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്ന കാറില്‍ നിന്നാണ് പാന്‍മസാല പിടികൂടിയത്.

കാറിലുണ്ടായിരുന്ന കര്‍ണ്ണാടകയിലെ മൂര്‍ഗോളി സ്വദേശി മുഹമ്മദ് സെക്കീറിനെ (34) പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരം സി.ഐ കെ.പി. ഷൈനാണ് പാന്‍മസാല പിടികൂടിയത്.

ഡ്രൈവര്‍ പ്രവീണ്‍, പോലീസ് ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇലക്ഷന്റെ ഭാഗമായി കാസര്‍കോട് പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് സിഐ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News