രൂപത്തിലും ഭാവത്തിലും ഉള്ള പുതുമയാണ് വേളിയെ ഇപ്പോൾ ആകർഷകമാക്കുന്നത്. ഇവിടുത്തെ പ്രധാന താരമായ മിനിയെച്ചര്‍ ട്രെയിൻ സർവീസ് വേളിയുടെ ദൃശ്യഭംഗിയാണ് പകർന്ന് നൽകുന്നത്. ആ കാഴ്ചകളിലെക്ക്.
വേളി പാര്‍ക്കിന്‍റെ ഉള്‍പ്രദേശങ്ങളിലൂടെ രണ്ട് കിലോമീറ്റര്‍ പായും ചൂളം വിളിയുമായി ഈ പുകവണ്ടി. കായലോരത്തുകൂടിയുള്ള ഇൗ യാത്ര അത് നയനമനോഹര കാഴ്ചയുമാണ് ഇതിലെ യാത്രക്കാർക്ക്. യാത്രയ്ക്ക് നവ്യാനുഭവം നല്‍കുന്നതിനായി പുരാതന രീതിയിലുള്ള രണ്ടു മിനി റെയില്‍വേ സ്റ്റേഷനും കൃത്രിമ തുരങ്കവും പണിതിട്ടുണ്ട്.
ആദ്യകാലതീവണ്ടിയുടെ മാതൃകയില്‍ ആവി എഞ്ചിനും ബോഗികളും കൃത്രിമമായ പുകയും ശബ്ദത്തോടും കൂടിയാണ് മിനിയെച്ചർ ട്രെയിൻ സജ്ജമാക്കിയിരിക്കുന്നത്. വേളി സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് മികച്ച അനുഭവമാണ്
ടൂറിസം വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള വേളി വികസനത്തിന്‍റെ ഭാഗമാണ് മിനിയെച്ചർ ട്രെയിനും.
രണ്ടു ജീവനക്കാരടക്കം 50 പേര്‍ക്ക് ട്രെയിനില്‍ സഞ്ചരിക്കാം. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തേ ട്രെയിനാണിത്. പൂര്‍ണമായും പ്രകൃതിസൗഹൃദവുമാണ്. വേളിയിലെക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ഇൗ പുക വണ്ടിക്കാകും എന്ന പ്രതീക്ഷയിലാണ് സർക്കാരും

Get real time update about this post categories directly on your device, subscribe now.