ന്യൂനമർദം: കടലിൽ പോകുന്നതിന് നിരോധനം; ജാഗ്രത തുടരണമെന്നു ജില്ലാ കളക്ടർ

ചുഴലിക്കാറ്റ് ഭീതിയൊഴിഞ്ഞെങ്കിലും ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ മോശമാകാനിടയുള്ളതിനാലും കടൽ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുള്ളതിനാലും ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖാസ പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്താൻ പൊലീസ്, ഫിഷറീസ് അധികൃതർക്കു കളക്ടർ നിർദേശം നൽകി.

ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത തുടരണം.

തീരമേഖലയിലുള്ളവരും മലയോര മേഖലയിൽ താമസിക്കുന്നവരും കൂടുതൽ ജാഗ്രത പാലിക്കണം. ജില്ലയിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും കളക്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News