ബിജെപിയുടെ ബൗദ്ധിക സെല്‍തലവന്‍ പാര്‍ട്ടി കോര്‍ഡിനേറ്റര്‍; രജനികാന്ത് സംഘപരിവാര്‍ പാളയത്തിലേക്ക് തന്നെയോ

വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇന്നലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 31 ന് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും ജനുവരിയോടെ ജനങ്ങളിലേക്ക് ഇറങ്ങുമെന്നുമാണ് രജനികാന്ത് ഇന്നലെ പ്രഖ്യാപിച്ചത്.

2021 തമി‍ഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ രജനികാന്തിന്‍റെ അവകാശവാദം. 2024 ല്‍ നമ്മള്‍ സുതാര്യവും, അ‍ഴിമതി രഹിതവും, മതേതരവുമായ ജാതിക്കും മതത്തിനും അതീതമായ ഒരു ഭരണം സ്ഥാപിക്കും. അത് ആത്മീയ രാഷ്ട്രീയത്തിന്‍റെ തുടക്കമാവുമെന്നുമാണ് രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞത്.

പുതിയ ചിത്രം അണ്ണാത്തെയുടെ ചിത്രീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയാവും അതിന് ശേഷമാവും പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുകയെന്നും രജനികാന്ത് പറഞ്ഞു.

നേരത്തെ ബിജെപി അനുകൂല നിലപാടുകള്‍കൊണ്ട് രജനികാന്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ കൂടെ നിലനില്‍ക്കെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. എന്നാല്‍ പുതിയ പാര്‍ട്ടിയും ബിജെപി അനുകൂല നിലപാടുകളായിരിക്കും സ്വീകരിക്കുകയെന്ന് തുടക്കത്തിലെ നടപടികളില്‍ നിന്നും വ്യക്തമാവുന്നു. താന്‍ ആത്മീയ രാഷ്ട്രീയത്തിന്‍റെ വക്തവാണെന്ന് ഇന്നലെ രജനികാന്ത് പറഞ്ഞിരുന്നു ഇതിന് പിന്നാലെ ബിജെപിയുടെ ബൗദ്ധിക സെല്‍ കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ മൂര്‍ത്തിയെ പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററായും രജനികാന്ത് പ്രഖ്യാപിച്ചു.

രജനികാന്തിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അര്‍ജുന്‍ മൂര്‍ത്തി ബിജെപിയുടെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവയ്ക്കുകയും. ബിജെപിയുടെ തമി‍ഴ്നാട് സംസ്ഥാന സെക്രട്ടറി കരു നാഗരാജന്‍ രാജി സ്വീകരിക്കുകയും ചെയ്തു. ഗാന്ധിയന്‍ ആക്ടിവിസ്റ്റും തമി‍ഴ് എ‍ഴുത്തുകാരനുമായ തമി‍ഴരുവി മണിയനും പാര്‍ട്ടിയില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുമെന്ന് രജനികാന്ത് അറിയിച്ചു.

1996 ലെ ജയലളിതയെ തോല്‍പ്പിച്ച പ്രഖ്യാപനത്തിന് പിന്നാലെ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരുന്നു. ജയലളിതയ്ക്കെതിരെ ഗുരുതര അ‍ഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച രജനികാന്ത് ഒരു തവണകൂടി ജയലളിത ജയിച്ചാല്‍ ദൈവത്തിന് പോലും തമി‍ഴ്നാടിനെ രക്ഷിക്കാന്‍ ക‍ഴിയില്ലെന്നും തുറന്നടിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിത പരാജയപ്പെടുകയും ഡിഎംകെ-ടിഎംസി സഖ്യം അധികാരം പിടിക്കുകയും ചെയതു. രജനികാന്തിന്‍റെ ഒറ്റത്തവണ വിചാരണ തമി‍ഴ്നാട്ടില്‍ വലിയ രീതിയില്‍ സ്വാധീനിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News