മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം. തിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് പിടിച്ചു നിൽക്കാനായത്. നാല് സീറ്റുകളിൽ കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന സഖ്യം വിജയിച്ചപ്പോൾ ഒരു സീറ്റ് നേടി സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയം ഉറപ്പിച്ചു.

ബിജെപി ഒരു സീറ്റിലേക്ക് ഒതുങ്ങി പോകുകയായിരുന്നു. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്‍പൂരിലും ബിജെപിയുടെ ശക്തികേന്ദ്രമായ പുണെയിലും പാർട്ടിക്കേറ്റ കനത്ത പരാജയം വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപിയുടെ കുത്തകയായി അവകാശപ്പെട്ടിരുന്ന സീറ്റായിരുന്നു നാഗ്പുർ.

ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയിരിക്കുന്നത്. നാഗ്പൂർ സംഘ പരിവാർ ശക്തി കേന്ദ്രമായാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിൽ ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കോൺഗ്രസ് എൻ സി പി ശിവസേന സഖ്യത്തെ പ്രതിരോധിക്കുക എന്നത് തന്നെയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News