ഡാനി വേക്ഫീല്‍ഡ് ലോകത്തെ ആദ്യത്തെ ‘ട്രാന്‍സ് ഡാഡ്’ ഒന്നുമല്ല. പക്ഷേ, തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചു

ഡാനി വേക്ഫീല്‍ഡ് ലോകത്തെ ആദ്യത്തെ ‘ട്രാന്‍സ് ഡാഡ്’ ഒന്നുമല്ല. പക്ഷേ, തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചു.ട്രാന്‍സ് വ്യക്തിത്വങ്ങള്‍ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണെന്നും, ചിന്തകളും വികാരങ്ങളുമെല്ലാം ഒന്നു തന്നെയാണെന്നും സമൂഹത്തിന് അവരോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ലോകത്തോട് വിളിച്ചു പറയാന്‍ തന്നെയാണ് ഡാനി ഓരോന്നും ഇങ്ങനെ ഷെയര്‍ ചെയ്തു കൊണ്ടിരുന്നത്.

ട്രാൻസും മറ്റ് Queer മനുഷ്യരും തീർച്ചയായും വ്യത്യസ്തരാണ്. പക്ഷെ അതൊട്ടും അസാധാരണമല്ലാ. ഡാനി എന്ന പുരുഷന്‍ (ട്രാന്‍സ് മാന്‍) പ്രസവിച്ച വാര്‍ത്ത പങ്കുവയ്ക്കുകയാണ് ഡോ. മനോജ് വെള്ളനാട്.

ഡാനി പ്രസവിച്ചു… അച്ഛനും മകളും സുഖമായിരിക്കുന്നു..

ഡാനി ഒരു ട്രാന്‍സ് ജെന്‍ഡര്‍ പുരുഷനാണ് (ട്രാന്‍സ് മാന്‍). കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ഡാനിക്ക് സ്വന്തമായൊരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു.

അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. അവന്‍ ഗര്‍ഭം ധരിച്ച്‌, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു. മകള്‍, ലിയ.

പെണ്‍ ശരീരവും ആണിന്റെ സ്വത്വവും, അതാണ് ഒരു ട്രാന്‍സ് മാന്‍. ശരീരം കൊണ്ടും ആണാവാന്‍ തന്റെ സ്തനങ്ങള്‍ ഡാനി റിമൂവ് ചെയ്തിരുന്നു. പക്ഷേ, ഗര്‍ഭപാത്രവും വജൈനയും മാറ്റിയിരുന്നില്ല. അങ്ങനെയാണ് ഡാനിക്ക് ഗര്‍ഭിണിയാവാന്‍ കഴിഞ്ഞത്.

ഡാനി വേക്ഫീല്‍ഡ് ലോകത്തെ ആദ്യത്തെ ‘ട്രാന്‍സ് ഡാഡ്’ ഒന്നുമല്ല. പക്ഷേ, തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു. ഗര്‍ഭിണിയാകുന്ന ആദ്യകാലത്തെ മോണിങ് സിക്ക്നെസ്, കുഞ്ഞിന്റെ അനക്കം, വയര്‍ വലുപ്പം വയ്ക്കുന്നത് ഒക്കെ.

ഗര്‍ഭാവസ്ഥ താന്‍ എത്രത്തോളം എന്‍ജോയ് ചെയ്യുന്നുവെന്ന്, പലതിനെ പറ്റിയും ഓര്‍ത്ത് ടെന്‍ഷനടിക്കാറുള്ളത്, വയറ്റിനുള്ളിലെ കുഞ്ഞ് ഡാനിയോടുള്ള സ്നേഹം, കരുതല്‍ ഒക്കെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ലോകത്തെ മറ്റേതൊരു ഗര്‍ഭിണിയെയും പോലെ തന്നെയാണ് താനും എന്ന് അയാള്‍ പറയാതെ പറഞ്ഞു കൊണ്ടിരുന്നു. കുഞ്ഞ് വരുമ്ബോള്‍ വേണ്ടവയെല്ലാം ഓരോന്നായി നേരത്തെ കൂട്ടി ഒരുക്കി വച്ചു. മുലപ്പാല്‍ (ആദ്യ പാലായ കൊളസ്ട്രം ഉള്‍പ്പെടെ) നേരത്തേ ശേഖരിച്ച്‌ ഫ്രീസറില്‍ സൂക്ഷിച്ചു.

ട്രാന്‍സ് വ്യക്തിത്വങ്ങള്‍ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണെന്നും, ചിന്തകളും വികാരങ്ങളുമെല്ലാം ഒന്നു തന്നെയാണെന്നും സമൂഹത്തിന് അവരോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ലോകത്തോട് വിളിച്ചു പറയാന്‍ തന്നെയാണ് ഡാനി ഓരോന്നും ഇങ്ങനെ ഷെയര്‍ ചെയ്തു കൊണ്ടിരുന്നത്. ഒരുപാട് പേര്‍ ഡാനിയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.

പക്ഷേ, ഡാനിയുടെ കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ അയാളെയും ട്രാന്‍സ് കമ്യുണിറ്റിയെയും അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ദിവസവും പലരും വന്നിരുന്നു. എന്നാല്‍ അതിനെയൊക്കെ ചിരിച്ചു കൊണ്ടും കൃത്യമായ മറുപടികള്‍ കൊണ്ടും ഡാനി നേരിട്ടു. ട്രംപിന്റെ ആന്റി ട്രാന്‍സ് നയങ്ങള്‍ക്കെതിരെ ട്രംപ് തോല്‍ക്കുന്ന അവസാന നിമിഷം വരെയും ഡാനി ഉറക്കെ ശബ്ദിച്ചുകൊണ്ടിരുന്നു.

എവിടെയെങ്കിലും ട്രാന്‍സ് വ്യക്തികള്‍ പ്രഗ്നന്റാവുമ്ബോള്‍, മറ്റു മനുഷ്യരുടെ പ്രധാന ആധി ‘അയ്യോ ആ കുഞ്ഞിനെന്തെങ്കിലും കുഴപ്പമുണ്ടാവുമോ?’ എന്നാണ്. ട്രാന്‍സ് എന്നത് ഒരു ‘അബ്നോര്‍മാലിറ്റി’ അല്ലാത്തതുകൊണ്ട് തന്നെ അവര്‍ പ്രഗ്നന്റായാലും മറ്റുള്ളവര്‍ക്കുള്ള അതേ റിസ്കേ അവര്‍ക്കുമുള്ളൂ. അവരോ മറ്റു Queer മനുഷ്യരോ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ എങ്ങനെയുള്ളവരായിരിക്കുമെന്ന ആശങ്കയും ധാരാളം കണ്ടിട്ടുണ്ട്. അതിലും യാതൊരു കഴമ്ബുമില്ല. പലരും വായിച്ചിട്ടുണ്ടാവും, ഇപ്പോഴത്തെ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായ, അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ (ഇപ്പോള്‍ 35വയസ്) സന്നാ മരിനെ വളര്‍ത്തിയത് ലെസ്ബിയന്‍ ദമ്ബതികളാണ് എന്നത്.

ഓര്‍ക്കേണ്ടത്, ട്രാന്‍സും മറ്റ് Queer മനുഷ്യരും തീര്‍ച്ചയായും വ്യത്യസ്തരാണ്. പക്ഷേ അതൊട്ടും അസാധാരണമല്ല. They are as normal as anybody else.

ഈ ചിത്രങ്ങള്‍ നോക്കൂ, എന്ത് ക്യൂട്ടാല്ലേ ഗര്‍ഭവാനായിരുന്ന ഡാനിയെ കാണാനും ഇപ്പോള്‍ കുഞ്ഞ് ലിയയും. കഴിഞ്ഞ ദിവസം ലിയയെ ചേര്‍ത്ത് പിടിച്ച്‌ ഡാനി ഇങ്ങനെ എഴുതി,

‘I’ve never been more head over heels in love with something in my entire life. Wilder Lea, you’re everything that is perfect in this world.’ എന്ന്.

ഡാഡി ഡാനിക്കും ക്യൂട് ലിയയ്ക്കും മംഗളാശംസകള്‍..

ഡാനി പ്രസവിച്ചു.. അച്ഛനും മകളും സുഖമായിരിക്കുന്നു..

ഡാനി ഒരു ട്രാൻസ് ജെൻഡർ പുരുഷനാണ് (ട്രാൻസ് മാൻ). കുഞ്ഞുങ്ങളെ…

Posted by Manoj Vellanad on Thursday, December 3, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here