അവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്; കുട്ടിക്കാലചിത്രം പങ്കുവച്ച് രഞ്ജിനി

മലയാളികള്‍ക്ക് പ്രിയപ്പെട്ട സെലബ്രിറ്റി അവതാരകയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ രഞ്ജിനി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വെെറലാകുന്നത്. അനിയനും വളര്‍ത്തുനായക്കും ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ തനിക്കൊപ്പമുള്ള ടിക്കു എന്ന വളര്‍ത്തുനായയെക്കുറിച്ചും മൃഗസ്നേഹിയായ രഞ്ജിനി കുറിപ്പിലൂടെ പറയുന്നുണ്ട്.

അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ വളർത്തുനായ എന്നും അച്ഛൻ തെരുവിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്നതായിരുന്നു ആ നായക്കുട്ടിയെ എന്നും രഞ്ജിനി കുറിക്കുന്നു. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചത് എന്നാണ് രഞ്ജിനി കുറിച്ചിരിക്കുന്നത്.

തന്റെ അക്കാലത്തെ ഹെയർ സ്റ്റൈലിനെ കുറിച്ചാണ് കുറിപ്പിൽ രഞ്ജിനി പറയുന്നത്. പുത്തന്‍ ഹെയര്‍ സ്റ്റെെലില്‍ സ്കൂളിലെത്തിയപ്പോള്‍ എല്ലാവരും കളിയാക്കിയെന്നും തന്‍റെ മുടി നീളുവോളം ഒരു ഹെയർ ബാൻഡ് വെച്ച് മുടി മറച്ചുവെന്നുമാണ് രഞ്ജിനി കുറിച്ചിരിക്കുന്നത്. “ഏതാണ്ട് ഒരു വർഷത്തോളമാണ് ഞാനാ മുഷിഞ്ഞ വൈറ്റ് ഹെയർ ബാൻഡും വെച്ചു നടന്നത്.” രഞ്ജിനി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel