മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെമീര അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് 2001ല്‍ ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്നഎ താരമായി മീര മാറി .ജെ ബി ജങ്ഷനിൽ പങ്കെടുത്തു മീര പറഞ്ഞ കാര്യങ്ങൾ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു
മോഹൻലാൽ എന്ന നടനൊപ്പം അഭിനയിച്ച ചിത്രത്തെകുറിച്ചായിരുന്നു ജോൺ ബ്രിട്ടാസ് ചോദിച്ചത് .മീര ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്ബോള്‍ നമുക്കും നന്നായി പെർഫോം ചെയ്യാൻ കഴിയും .ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെ കണ്ട്അഭിനയിച്ചുപോകും . ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അതാണ് സംഭവിക്കാറുള്ളത്. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലാലേട്ടൻ എല്ലാ സിനിമകലും ഏറെ താല്പര്യത്തോടെയാണ് അഭിനയിക്കാറുള്ളത് .ഇത്രയധികം അഭിനയിച്ചിട്ടും അഭിനയം കണ്ടാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന സ്പിരിറ്റാണ് ലാലേട്ടനുളളത്.
അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില്‍ ഒരാളാണ്. നമ്മള്‍ എപ്പോഴും ഹോളിവുഡ് ആക്ടേഴ്‌സിന്റെ പേരുകളാണ് പറയുക. എന്നാല്‍ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്. ടോപ് ഫൈവ് എന്നൊന്നും പറയാന്‍ പാടില്ല ശരിക്കും ഒരു ആക്ടറിനെ കഴിവിനെ പക്ഷേ അദ്ദേഹം അതിലുളള ആളാണ്. എനിക്ക് എപ്പോഴും വിഷമമുണ്ടാക്കുന്ന കാര്യമാണ് ബോളിവുഡ് സിനിമകളെ ഭയങ്കര ഹൈപ്പ് കൊടുത്ത് പറയുന്നത്. ഞാന്‍ ശരിക്കും അവരെ ബഹുമാനിക്കുന്നുണ്ട്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാല്‍ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉളളൂ.

Get real time update about this post categories directly on your device, subscribe now.