ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് കഴിക്കാനായി നല്‍കിയ ഉച്ചഭക്ഷണം നിരസിച്ച് കര്‍ഷക നേതാക്കള്‍. ചര്‍ച്ചക്കിടെ നേതാക്കള്‍
ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോള്‍ കര്‍ഷകര്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് കര്‍ഷകര്‍ക്ക് ഭക്ഷണം ഏര്‍പ്പാടുചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ കര്‍ഷക നേതാക്കള്‍ സര്‍ക്കാരിന്റെ ആവശ്യം നിരസിക്കുകയും ഗുരുദ്വാരയില്‍ നിന്നുകൊണ്ടുവന്ന ഭക്ഷണം വിഗ്യാന്‍ഭവന്റെ നിലത്തിരുന്ന് കഴിക്കുകയുമായിരുന്നു. കര്‍ഷകര്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
അതേസമയം, പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താങ്ങുവില സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ കൊണ്ട് മാത്രം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡിലും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് കര്‍ഷക നേതാവായ രാകേഷ് ടികത് പറഞ്ഞു.
ഇന്നലെ നാലാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
കര്‍ഷകസമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍പ്പാക്കാനാണ് കേന്ദ്രത്തിന്‍റെയും ബിജെപിയുടെയും ശ്രമം.

Get real time update about this post categories directly on your device, subscribe now.