വിവാഹം കഴിഞ്ഞ ഉടനെ വിഡിയോ കോളിലെത്തി മമ്മൂട്ടിയും ഭാര്യയും: ഇതിലും വലിയ സന്തോഷം തനിക്കു കിട്ടാനില്ലെന്ന് അഭിജിത്

കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ച്‌ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും.

മമ്മൂട്ടിയുടെ കോസ്റ്റുമിനെകുറിച്ച് എപ്പോഴും ഏവരും ചർച്ച ചെയ്യാറുണ്ട് .മമ്മൂട്ടിയുടെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. വര്‍ഷങ്ങളായി തന്റെ പേഴ്സണല്‍ സ്റ്റ‌ാഫിലുള്ള അഭിജിത്തിന്റെ വിവാഹത്തിന് കോവിഡ് പരിമിതികള്‍ മൂലം നേരിട്ട് എത്താന്‍ സാധിക്കാത്ത മമ്മൂട്ടി വിഡിയോ കോളിലൂടെ ആശംസകളും അനു​ഗ്രഹവും അറിയിച്ചത് വൈറലായി .ആറു വര്‍ഷമായി മമ്മൂട്ടിയുടെ പേഴ്സണല്‍ സ്റ്റാഫായി ജോലി ചെയ്യുകയാണ് അഭിജിത്ത്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം മുതലാണ് പഴ്സനല്‍ കോസ്റ്റ്യൂമറായത്.

താലികെട്ട് കഴിഞ്ഞ ഉടന്‍ വിഡിയോയില്‍ എത്തിയ താരം വരന‌െയും വധുവിനെയും അനുഗ്രഹിക്കുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തു.സുല്‍ഫത്തും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇതിലും വലിയ സന്തോഷം തനിക്കു കിട്ടാനില്ലെന്നാണ് അഭിജിത്ത് പറയുന്നത്.

സാറും ചേച്ചിയുമാണ് വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത്. കോവിഡ് കാലത്ത് ഒരു കുറവും വരാതെ സാര്‍ എല്ലാം ചെയ്തു. ബുധനാഴ്ചയായിരുന്നു അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News