കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ത്രില്ലർ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസിനും നിര്‍മ്മാതാവായ ആഷിക്ക് ഉസ്മാനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഇക്കാര്യം കുഞ്ചാക്കോ ബോബന്‍ സൂചിപ്പിച്ചത്.
‘ത്രില്ലര്‍ ബോയ്‌സ് വീണ്ടുമെത്തുകയാണ്. ദൈവാനുഗ്രഹത്താല്‍ ഇതും ഒരു ത്രില്ലിംഗ് അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ആ അവസാനം വെറുമൊരു തുടക്കം മാത്രമായിരിക്കാം’ എന്നും കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Thriller Boyzzzz…..
At it again!!!
MMT,AU,SK,SS,SS & KB @ANVAR HUSSAIN🔥🔥🔥🔥🔥🔥
God willing for another Thrilling experience 😈
Maybe the end was just the BEGINNING 💥💥💥💥💥💥Posted by Kunchacko Boban on Thursday, 3 December 2020
അഞ്ചാം പാതിരയ്ക്ക് ശേഷം മറ്റൊരു ത്രില്ലറുമായി ഞങ്ങൾ വീണ്ടും വരുന്നു എന്നായിരുന്നു ആഷിഖ് ഉസ്മാന്റെ പോസ്റ്റ്.
After Anjaam pathiraa we are back with the same team for yet another thriller…😉😉!!!!!
Posted by Ashiq Usman on Thursday, 3 December 2020
അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി റീമേക്കിന്റെ നിര്‍മാണം റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ആഷിക്ക് ഉസ്മാനും ചേര്‍ന്നാണ് നിര്‍വഹിക്കുക.
ഉണ്ണിമായ, രമ്യ നമ്പീശന്‍, ദിവ്യ ഗോപിനാഥ്, ജിനു ജോസഫ്, ഷറഫുദ്ദീന്‍, മാത്യു തോമസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Get real time update about this post categories directly on your device, subscribe now.