ജിപ്‌സിക്കു പകരക്കാരനായി ജിംനി:ജിംനിയുടെ പ്രധാന എതിരാളി മഹീന്ദ്രയുടെ ഥാറായിരിക്കും

പുറത്തിറങ്ങിയ രാജ്യങ്ങളിലെല്ലാം സൂപ്പർ ഹിറ്റായി മുന്നേറുകയാണ് സുസുക്കി ജിംനി.ജിപ്‌സിക്കു പകരക്കാരനായി സുസുക്കി വിപണിയിലെത്തിച്ച ജിംനി ‌. ഇന്ത്യന്‍ വിപണിയിലേക്കു കാല്‍വയ്‌പ്പിനൊരുങ്ങുകയാണ് .ജിംനിക്ക്‌ ഇതോടകം തന്നെ വന്‍ ആവശ്യകതയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ജപ്പാനിലും യൂറോപ്പിലേയും മികച്ച വിജയത്തിന് ശേഷം മെക്സികോയിലും സൂപ്പർഹിറ്റാണ് പുതിയ ജിംനി. ബുക്കിങ് ആരംഭിച്ച് 72 മണിക്കൂറിനുള്ളിൽ മെക്സിക്കോയ്ക്കായി 1000 ജിംനികളാണ് വിറ്റു തീർന്നത്. ജിംനിക്ക് ലഭിച്ച മികച്ച പ്രതികരണത്തിൽ അടുത്ത വർഷം ആദ്യം മുതൽ ജിംനിയുടെ വിതരണം ആരംഭിക്കുമെന്നാണ് സൂചന.

ജിംനി കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിലെ പ്രധാന താരമായിരുന്നു. വൈഡബ്ല്യു ഡി എന്ന കോഡുനാമത്തിൽ വികസിപ്പിക്കുന്ന 5 ‍ഡോർ പതിപ്പ് ഇന്ത്യൻ വിപണിയിൽ മാത്രമായിരിക്കില്ല മറ്റു രാജ്യാന്തര വിപണിയിലും എത്തിയേക്കും.

Maruti Jimny Price in India, Launch Date, Images & Specs, Colours

സുസുക്കിയുടെ ചെറു എസ്‍യുവിയായ ജിംനിയെ ഇന്ത്യൻ വിപണിയിലും എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡല്‍ ഥാറാകും ജിംനിയുടെ പ്രധാന എതിരാളി. മെക്‌സിക്കോയിലെ അവതരണവില ഇന്ത്യന്‍ വിലയില്‍ ഏകദേശം 15.11 ലക്ഷം വരും. അതേസമയം ഥാര്‍ ഒന്‍പത്‌ ലക്ഷം രൂപ മുതല്‍ ലഭ്യമാണ്‌.

ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.


600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിംനി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News