കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌തുമസ് കിറ്റിന്റെ വിതരണം പുരോഗമിക്കുന്നു. 10 ഇനമാണ് ഇത്തവണ കിറ്റിലുള്ളത്. ആദ്യഘട്ടത്തിൽ മഞ്ഞ കാർഡ് ഉടമകൾക്കാണ് ഭക്ഷ്യ കിറ്റ് വിതരണം നടക്കുന്നത്.
കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌തുമസ് കിറ്റിന്റെ വിതരണം പുരോഗമിക്കുന്നു. 10 ഇനമാണ് ഇത്തവണ കിറ്റിലുള്ളത്. ആദ്യഘട്ടത്തിൽ മഞ്ഞ കാർഡ് ഉടമകൾക്കാണ് ഭക്ഷ്യ കിറ്റ് വിതരണം നടക്കുന്നത്.
കോവിഡ് ദുരിതകാലത്ത് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. 10 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയതാണ് കിറ്റ്. പഞ്ചസാര, കടല, ചെറുപയർ, ഉഴുന്ന് എന്നിവ 500 ഗ്രാം .
നുറുക്ക് ഗോതമ്പ്–- ഒരു കിലോ, വെളിച്ചെണ്ണ–അര ലിറ്റർ, തുവരപ്പരിപ്പ്, തേയില, മുളകുപൊടി എന്നിവ 250 ഗ്രാം വീതം, ഒരു തുണി സഞ്ചി എന്നിവ ക്രിസ്‌മസ് കിറ്റിലുണ്ട്. റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം വലിയ ആശ്വാസമാണെന്ന് ഗുണഭോക്താക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഡിസംബർ മാസത്തിലെ കിറ്റിൽ ഖാദിമാസ്ക് വിതരണം തീരുമാനിച്ചിരുന്നു.
എന്നാൽ സാങ്കേതിക തടസ്സം കാരണം മാസ്ക് വിതരണം പിന്നീട് ഉണ്ടാകും. ഓഗസ്റ്റ് മാസം വരെ തീരുമാനിച്ചിരുന്ന കിറ്റ് വിതരണമാണ് സർക്കാർ ഡിസംബർ വരെ നീട്ടിയത്. 482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി സർക്കാർ ചെലവിടുന്നത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതം സൗജന്യ ഭക്ഷ്യകിറിനായി ചെലവഴിച്ചു.
തകാലത്ത് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. 10 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയതാണ് കിറ്റ്. പഞ്ചസാര, കടല, ചെറുപയർ, ഉഴുന്ന് എന്നിവ 500 ഗ്രാം . നുറുക്ക് ഗോതമ്പ്–- ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റർ, തുവരപ്പരിപ്പ്, തേയില, മുളകുപൊടി എന്നിവ 250 ഗ്രാം വീതം, ഒരു തുണി സഞ്ചി എന്നിവ ക്രിസ്‌മസ് കിറ്റിലുണ്ട്. റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം വലിയ ആശ്വാസമാണെന്ന് ഗുണഭോക്താക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു
ഡിസംബർ മാസത്തിലെ കിറ്റിൽ ഖാദിമാസ്ക് വിതരണം തീരുമാനിച്ചിരുന്നു.എന്നാൽ സാങ്കേതിക തടസ്സം കാരണം മാസ്ക് വിതരണം പിന്നീട് ഉണ്ടാകും. ഓഗസ്റ്റ് മാസം വരെ തീരുമാനിച്ചിരുന്ന കിറ്റ് വിതരണമാണ് സർക്കാർ ഡിസംബർ വരെ നീട്ടിയത്. 482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി സർക്കാർ ചെലവിടുന്നത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതം സൗജന്യ ഭക്ഷ്യകിറിനായി ചെലവഴിച്ചു.

Get real time update about this post categories directly on your device, subscribe now.