വെബ് റാലി സംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് 8 ന് നടക്കാനിരിക്കെ എൽഡിഎഫ് വിപുലമായ രീതിയിൽ വെബ് റാലി സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ വെബ് റാലി ഉത്ഘാടനം ചെയ്യും. വെബ്റാലിയുടെ തൽസമയ സംപ്രേഷണവും ഉണ്ട്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലമായ ഒരു വെബ് ‌റാലി സംഘടിപ്പിക്കുന്നത്. കോവിഡ്‌19 മഹാമാരിയുടെ പശ്‌ചാത്തലത്തിൽ റാലികളും പൊതുയോഗങ്ങളും നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വേറിട്ടതും വ്യത്യസ്‌തവുമായ പ്രചാരണ മാർഗം എന്ന നിലയ്‌ക്ക്‌ വെബ്‌ റാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ തീരുമാനിച്ചത്‌.

വർത്തമാന രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടുകളും എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ‌ വെബ്‌ റാലി ഉദ്‌ഘാടനം ചെയ്യും. മുന്നണിയിലെ മറ്റ് നേതാക്കളുംവെബ് റാലിയിൽ പങ്കെടുക്കും.

സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും പ്രസംഗങ്ങൾ തൽസമയം ടെലിവിഷൻ വഴി കാണാനാകും. സമൂഹ മാധ്യമങ്ങൾ വഴിയും പ്രസംഗങ്ങൾ കാണാം. കുറഞ്ഞത്‌ അൻപത് ലക്ഷം പേരെ വെബ്‌ റാലിയിൽ അണിനിരത്താനാണ് എൽ ഡി എഫ്‌ ഉദ്ദേശിക്കുന്നത്‌. വെബ്‌റാലി വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു.

വെബ്റാലി തൽസമയം കാണുന്നതിന്

ഫേസ്ബുക്ക് പേജ്
fb.com/ldfkeralam
fb.com/cpimkerala

യൂട്യൂബ് ചാനൽ
youtube.com/cpimkeralam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here