മലയാളികള്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇവരുടെ മകള്‍ അലംകൃത എന്ന അല്ലിയ്ക്കും ആരാധകരേറെയാണ്. മകളുടെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കൊവിഡ് കാലത്ത് കൂട്ടുകാരെയും സ്കൂളും മിസ് ചെയ്യുന്നതിന്റെ സങ്കടത്തിലാണ് അല്ലി. ബോറടി മാറ്റാനായി ചിത്രം വരച്ചും കോവിഡ് ബുള്ളറ്റിൻ ഇറക്കിയുമൊക്കെ സമയം കളയുന്ന അല്ലിയുടെ വിശേഷങ്ങൾ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, മകൾക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘
കോൾഡ് കേസിന്റെ ലൊക്കേഷനിൽ നിന്നും വീട്ടിലെത്തിയ തന്റെ ഡാഡയെ കെട്ടിപ്പിടിക്കുന്ന അല്ലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. സുപ്രിയയാണ് ഫോട്ടോയെടുത്തിരിക്കുന്നത്. അല്ലിയെ കൂടാതെ വീട്ടിലെ പ്രിയപ്പെട്ട നായക്കുട്ടി സോറോയും പൃഥ്വിക്കരികില്‍ നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം.
“സ്വീകരണ കമ്മിറ്റി. വീട്ടിൽ തിരിച്ചെത്തി,” എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.