കൊവിഡ്; വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ്

കൊവിഡ് കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി ടാറ്റ മോട്ടോര്‍സ്. വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനമാണ് ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചത്.

‌ ഡെലിവറിക്ക് മുമ്പുള്ള പരിശോധനയ്ക്ക് ശേഷം വാഹനത്തെ ഈ പ്ലാസ്റ്റിക്ക് ബബിളിലേക്ക് മാറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പുതിയ വാഹനം പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഈ പ്ലാസ്റ്റിക് കവചത്തിനുള്ളിലാക്കുക. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഷോറൂമുകളിലെത്തുന്ന ആളുകളുമായി ഡെലിവറിക്ക് ഒരുങ്ങിയിരിക്കുന്ന വാഹനവുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നിതിനാണ് ഈ സംവിധാനം ടാറ്റ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് പ്ലാസ്റ്റിക് ബബിള്‍ ഒരുക്കിയിരിക്കുന്നതും. രാജ്യത്തെ എല്ലാ ടാറ്റ ഡീലര്‍ഷിപ്പുകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ എല്ലാ മോഡലുകള്‍ക്കും ഇണങ്ങുന്ന പ്ലാസ്റ്റിക് ബബിളുകള്‍ ഒരുക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here