കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും മോദി പറഞ്ഞു.

കോവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനും വാക്‌സിന്‍ വിതരണം സംബന്ധിച്ച് ധാരണയില്‍ എത്താനുമാണ് മോദി സര്‍വകക്ഷിയോഗം വിളിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണത്തിന് തയ്യാറാവും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഏറ്റവും വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനു വേണ്ടിയാണു ലോകം കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. വാക്സിന്റെ വില സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദഗ്ധര്‍ അംഗീകാരം നല്‍കുന്ന മുറയ്ക്ക് തന്നെ വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News