നിഥിന്‍ ഇനി എന്റെ പ്രതികാരം നിന്നോടാണ്:കീർത്തി സുരേഷ്

തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. നിഥിന്‍ നായകനായി എത്തുന്ന രം​ഗ് ദേയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു.ദുബായിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നത്.സെറ്റില്‍ ഉറങ്ങുന്ന കീര്‍ത്തിയുടെ ഫോട്ടോ നിഥിനും വെങ്കിയും ചേര്‍ന്ന് പകര്‍ത്തിയിരുന്നു. ‘എല്ലാവരും കഷ്ടപ്പെട്ട് പണിയെടുക്കുമ്ബോള്‍ സുഖമായി വിശ്രമിക്കുന്ന കീര്‍ത്തി’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് കീർത്തി ഇനി ഒരിക്കലും സെറ്റില്‍ കിടന്ന് ഉറങ്ങില്ലെന്നും ഈ ചിത്രം പകർത്തിയ ഇരുവരോടും പ്രതികാരം ചെയ്യുമെന്നും കീര്‍ത്തി വ്യക്തമാക്കിയിരുന്നു.

ആ പ്രതികാരത്തിന്റെ വീഡിയോ ആണിപ്പോൾ വൈറൽ . സംവിധായകന്‍ വെങ്കി അത്ലുരിയെ കാലന്‍കുടയ്ക്ക് തല്ലാനായി ഓടിക്കുന്ന വിഡിയോ ആണ് കീര്ത്തി പങ്കുവെച്ചത്.

വെങ്കിയെ ഓടിക്കുക മാത്രമല്ല ആളെ കയ്യില്‍ കിട്ടിയപ്പോഴെല്ലാം കുടകൊണ്ട് തല്ലുന്നുമുണ്ട് കീര്‍ത്തി .തന്നോട് ചെയ്ത കടുത്ത അനീതിയ്ക്കുള്ള പ്രതികാരമാണ് ഇതെന്നാണ് താരം പറയുന്നത്.

‘ഒരാളെ വീഴ്ത്തി, ഇനി ഒരുത്തന്‍ കൂടി ഉണ്ട്. നിഥിന്‍ ഇനി എന്റെ പ്രതികാരം നിന്നോടാണ്- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ഞാന്‍ കാത്തിരിക്കുകയാണ് എന്നാണ് ഇതിന് മറുപടിയായി നിധിന്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here