നെഞ്ചു വേദനയില്ലാതെയും ഹാർട്ട് അറ്റാക് വരാം :എല്ലാ നെഞ്ചു വേദനയും ഹാർട്ട് അറ്റാക് അല്ല

ഹാർട്ട് അറ്റാക്കിന്റെ ലക്ഷണം എന്താണെന്നു അറിയാത്തവർക്കായി ഡോ രാജലക്ഷ്മി ,എസ് യു ടി കാർഡിയാക് വിഭാഗം സീനിയർ കൺസൽട്ടൻറ്

നിങ്ങൾ ആയാസകരമായ ഒരു ജോലിചെയ്യുമ്പോൾ അല്ലെങ്കിൽ കയറ്റം കയറുമ്പോൾ,ഭാരമുള്ള എന്തെങ്കിലും കൊണ്ട് സ്റ്റെപ്പ് കയറുകയോ കയറ്റം കയറുകയോ ഒക്കെ ചെയ്യുമ്പോൾ നെഞ്ചിന്റെ മധ്യ ഭാഗത്ത് ഒരു ഭാരം പോലെ അല്ലെങ്കിൽ ബലൂൺ ഊതി വീർപ്പിച്ചപോലെ തോന്നുന്നെങ്കിൽ രക്ത ക്കുഴലുകളിലെ ബ്ലോക്കിന്റെ ലക്ഷണമായി കരുതാം.

നെഞ്ചിന്റെ മധ്യ ഭാഗത്ത് ഒര് ഭാരം പോലെ അല്ലെങ്കിൽ കല്ല് കെട്ടിവെച്ചതു പോലെതോന്നുകയും  ആ വേദന അല്ലെങ്കിൽ തരിപ്പ് കഴുത്തിലേക്കും കീഴ്താടിയിലേക്കും ഇടതു കൈയിലേക്കും ചിലപ്പോൾ വലതു കൈയിലേക്കും വ്യാപിക്കുന്നത് പോലെ തോന്നാം.കൈയുടെ തരിപ്പ് ചെറു വിരൽ വരെ വരാം. ഗ്യാസ് പോലെ വയറിന്റെ മുകൾ ഭാഗത്തും ഷോൾഡറിലുമൊക്കെ വേദന വ്യാപിക്കുന്നത് പോലെ തോന്നാം.

ഇത്തരം ലക്ഷണങ്ങൾ മുപ്പതു മിനിറ്റിൽ കൂടുതൽ നിന്നാൽ ‌ ആശുപത്രിയിലെത്തി രോഗം സ്ഥിരീകരിക്കേണ്ടത് ഉണ്ട്.ഇത്തരം ലക്ഷണങ്ങൾക്കൊപ്പം അമിതമായ വിയർപ്പ് വെപ്രാളം ഛർദി എന്നിവയും ഉണ്ടാകാം .

തലയ്ക്കു മുകളിലേക്കും പൊക്കിളിനു താഴേക്കുമുള്ള വേദനകളെ ഒന്നും തന്നെ ഹൃദ്രോഗമായി അല്ല കാണുന്നത് .പുകവലി രക്തസമ്മർദം കൊഴുപ്പിന്റെ അളവ് കൂടിയവർ  ലക്ഷണങ്ങൾ കണ്ടാൽ ജാഗരൂകരാകുക.

ലക്ഷണങ്ങൾ ഇല്ലാതെയും ചിലപ്പോൾ ഹാർട്ട് അറ്റാക്ക് വരാം .പ്രത്യേക വേദനകളില്ലാതെ അമിതമായ ശ്വാസം മുട്ടൽ ,വിയർപ്പ്എന്നിവ പ്രമേഹ രോഗികളിൽ കാണാറുണ്ട് രോഗികൾ പ്രായമായവരിൽ പലരിലും വേദന ആയല്ല എരിച്ചിൽ പോലെ ആവാം.അതിനൊപ്പം മറ്റു ലക്ഷണങ്ങൾ കൂടി നോക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel