പപ്പിയെ കൊഞ്ചിച്ച് നിമിഷ സജയന്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ക്യൂട്ട് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിമിഷ തന്റെ പ്രിയപ്പെട്ട പപ്പിയെ കൊഞ്ചിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. കൊക്കോട്ടി എന്നു പേരിട്ടിരിക്കുന്ന വളര്‍ത്തുനായയുടെ ചിത്രങ്ങളും ഇടയ്ക്ക് നിമിഷ പങ്കുവയ്ക്കാറുണ്ട്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നിമിഷ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ്. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ കരസ്ഥമാക്കി. മുംബൈയില്‍ ജനിച്ചുവളര്‍ന്ന നിമിഷ ചെറുപ്പക്കാലത്ത് തന്നെ കലാകായിക രംഗങ്ങളിലും മാര്‍ഷ്യല്‍ ആര്‍ട്‌സിലുമെല്ലാം കഴിവു തെളിയിച്ച വ്യക്തിയാണ്.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്‌ബോള്‍ കൊറിയന്‍ ആയോധനകലയായ തായ്‌കൊണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റും നിമിഷ നേടിയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദപഠനം തുടരുന്നതിനിടയില്‍ ഒരു ഇടവേളയെടുത്ത് കൊച്ചിയില്‍ അഭിനയപരിശീലനത്തിനായി ചേര്‍ന്നു നിമിഷയ്ക്ക് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’, ജിയോ ബേബി സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്നീ ചിത്രങ്ങളാണ് നിമിഷയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News