ചാവക്കാട് യുഡിഎഫ്- വെല്‍ഫയര്‍ പാര്‍ട്ടി സംയുക്ത ഓഫീസ്

തൃശൂര്‍  ചാവക്കാട് യുഡിഎഫ്- വെല്‍ഫയര്‍ പാര്‍ട്ടി സംയുക്ത പാര്‍ട്ടി ഓഫീസ്. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ആണ് ഫേസ്ബുക്കിലൂടെ ചിത്രം പുറത്തുവിട്ടത്.

ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ പോലും ധാരണയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ആവര്‍ത്തിക്കുമ്പോള്‍ ഈ തെളിവ് അവര്‍ പറയുന്ന നുണ തുറന്നു കാണിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുള്‍ ഖാദര്‍ വ്യക്തമാക്കി

എന്തിനായിരിക്കാം നേതാക്കള്‍ നുണ പറയുന്നത്. ജനങ്ങള്‍ വിധിയെഴുതട്ടെ. ഈ കള്ളക്കളി എന്തിനു വേണ്ടിയാണ്,കോണ്‍ഗ്രസും ലീഗും കളിക്കുന്ന പൊറാട്ട് നാടകം ജനങ്ങള്‍ അറിയട്ടെയെന്നും  അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here