തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് 8ാം തിയ്യതി; പരസ്യപ്രചാരണം നാളെ അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിപ്പിക്കും. തിരുവനന്തപുരം കൊല്ലം, ആലപ്പു‍ഴ, പത്തനംതിട്ട, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് പരസ്യപ്രചരണത്തിന് നാളെ തിരശീല വീ‍ഴുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണം അതിന്‍റെ മൂര്‍ദ്ധന്യത്തിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടറമാരെ ഒരിക്കല്‍ കൂടി നേരില്‍ കാണാനുളള ഒരുക്കത്തിലാണ് .

നഗരങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുളള ചെറിയ പൊതുയോഗങ്ങള്‍ ഉണ്ട്. അതിലെത്തുന്ന ആള്‍കൂട്ടത്തോട് രാഷ്ടീയം വിശദീകരിച്ചുണ്ട പൊതുയോഗങ്ങള്‍. വോട്ടറന്‍മാരെ നേരില്‍ കാണാന്‍ ചെറു ജാഥകള്‍ , സ്വീകരണങ്ങള്‍ , കോവിഡ് കാലത്തും തിരഞ്ഞെടുപ്പ് ഉല്‍സവത്തിന്‍റെ മാറ്റ് കുറയുന്നില്ല

പ്രചരണത്തിന്‍റെ അവസാന മണിക്കൂറിലും സ്ഥാനാര്‍ത്ഥികളുടെ പ്രതീക്ഷയും പ്രത്യാശയും വാനോളം ഉണ്ട്. സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ആവേശ പോരാട്ടത്തില്‍ അതെല്ലാം നിഷ്ഫലമാകാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News