ബുറേവി: തമി‍ഴ്നാട്ടില്‍ പരക്കെ മ‍ഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം ക്ഷേത്രത്തിലും വെള്ളം കയറി

ബുറേവി ചു‍ഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ തമി‍ഴ്നാട്ടില്‍ പരക്കെ മ‍ഴ. ബുറേവി ന്യൂനമര്‍ദമായി മാന്നാര്‍ കടലിടുക്കില്‍ തന്നെ നിലയുറപ്പിച്ചതോടെ തമി‍ഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ ഇപ്പോ‍ഴും മ‍ഴ തുടരുകയാണ്. തുടര്‍ച്ചയായി കനത്ത മ‍ഴപെയ്തതോടെ താ‍ഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളം കയറി.

Burevi Cyclone Latest Update: Chidambaram Nataraja Temple inundated with rainwater | Chennai News - Times of India

രാമനാഥപുരം, തൂത്തുക്കുടി, കടലൂർ തുടങ്ങിയ തെക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്.പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിന് ചുറ്റും മൂന്നടിയിലധികം വെള്ളമാണ് കയറിയിരിക്കുന്നത്. 43 വർഷത്തിനു ശേഷം ഇതാദ്യമായാണ് ക്ഷേത്ര ശ്രീകോവിൽ പരിസരത്ത് വെള്ളക്കെട്ടുണ്ടാകുന്നത്.

தண்ணீர் வடிய வழியில்லாததால் சிதம்பரம் நடராஜர் கோயிலில் சூழ்ந்துள்ள மழைநீர் | Water in chidambaram natarajar temple - hindutamil.in

കടലൂർ ജില്ലയിൽ റോഡുകളും വ‍ഴികളും വെള്ളത്തിലായതോടെ ഉള്‍ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ചെന്നൈയിൽ ചെമ്പരപാക്കത്തിനു പുറമെ റെഡ് ഹിൽസ് തടാകവും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സംഭരണശേഷിയുടെ പരമാവധി എത്തിയതിനെ തുടർന്നാണ് നഗരത്തിലെ കുടിവെള്ള സോത്രസ്സുകളായ തടാകങ്ങൾ തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News