
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള സഖ്യത്തെ തള്ളാനും കൊള്ളാനും പറ്റാതെ യുഡിഎഫ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടോ എന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
വെല്‍ഫെയറുമായി സഖ്യമില്ലെന്നും പ്രദേശിക നീക്കുപോക്കിന് അനുവാദം നല്‍കിയിട്ടുണ്ടെന്നുമാണ് എംഎം ഹസന്‍ പറഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിനും താനിപ്പോള്‍ അതിന് ഉത്തരം പറയുന്നില്ലെന്നായിരുന്നു എംഎം ഹസന്‍റെ മറുപടി.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള സഖ്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ നേതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണ്. കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് പലതദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ഡുകളിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യത്തിലാണ്.
രഹസ്യമായി സഖ്യവും നീക്കുപോക്കും ഉള്ള ഇടങ്ങളും ഏറെയാണ്. സഖ്യമില്ലെന്ന് ആവര്‍ത്തിക്കുന്ന മുല്ലപ്പള്ളിയുടെ തന്നെ ഫെയ്സ്ബുക്ക് പേജില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കൂടെ നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു.
എഐസിസി സെക്രട്ടറി കൂടിയായാ ഉമ്മന്‍ചാണ്ടിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തള്ളുന്നുണ്ടെങ്കിലും വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here