കുഞ്ഞിക്കിളിക്ക് പിറന്നാൾ ആശംസയുമായി പൂർണ്ണിമ

ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹൻദാസും പൂർണിമയും.ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണുള്ളത്.അമ്മമാർ തമ്മിലുള്ള സൗഹൃദം ഇരുവരുടെയും മക്കൾ തമ്മിലുമുണ്ടെന്ന് പറയുന്ന ചിത്രങ്ങളാണ് ഇന്നത്തെ ഹൈലൈറ്റ് .

പൂർണ്ണിമയുടെ മക്കളുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഗീതുവിന്റെയും രാജീവ് രവിയുടെയും മകൾ ആരാധന എന്ന് പൂർണ്ണിമ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രത്തിൽ പറയുന്നു . ആരാധനയുടെ പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ടുള്ള പൂർണിമയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടുന്നു

“ജന്മദിനാശംസകൾ ആരാധന, എന്റെ പ്രിയപ്പെട്ട കുഞ്ഞിക്കിളി ,” എന്നാണ് പൂർണിമ കുറിച്ചത്‌ .ആരാധനയ്ക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങളും പൂർണിമ പങ്കുവച്ചിട്ടുണ്ട്.

Happy birthday to ARAADHANA, my little bird 🦜

#daughtersbestfriend #bestfriendsdaughter #araadhanarajeev #daughterfromanothermother

Posted by Poornima Indrajith on Friday, December 4, 2020

ഗീതുവുമായുള്ള സൗഹൃദത്തിന്റെ ആഴം ഇതിനു മുൻപും പൂർണ്ണിമ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.ഗീതു സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയ ദിവസം ഗീതുവിനായി പൂർണ്ണിമ ഹൃദയത്തിൽ നിന്നും കുറിച്ചത് ഇങ്ങനെ-

“വലിയ സ്വപ്നങ്ങളുള്ള വലിയ കണ്ണുകളുള്ള ഒരു പെൺകുട്ടിയെ ഞാൻ ഒരിക്കൽ പരിചയപ്പെടുകയുണ്ടായി..ഇപ്പോഴിതാ ആ കൊച്ചുപെൺകുട്ടി ഒരു സുന്ദരിയായ യുവതിയായി വളർന്നിരിക്കുന്നു അവളുടെ ആ കണ്ണുകൾക്ക് പറയാൻ വലിയ കഥകളുണ്ടായിരുന്നു ..ഇന്ന് ഏറെ അഭിമാനത്തോടെ, ആ കൊച്ചു പെൺകുട്ടിയുടെ ഏറ്റവും മികച്ച അവതരണത്തിന് ഞാൻ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒരുകൂടിച്ചേരലാണ് .. ഇന്ന്, ആ വലിയ കണ്ണുകൾ ഒരു യഥാർഥ വിജയിയുടേതാണ് !! ഞാൻ നിന്റെ നേട്ടങ്ങളെ ആഘോഷിക്കുന്നു ഗീതു,”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News