കോവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വന്നതോടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വീടിനുള്ളിൽ തന്നെ ചെലവഴിക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ ഒൻപത് മാസക്കാലം വീടിന് അകത്ത് തന്നെ ആയിരുന്നു താരം.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിളവെടുപ്പ് ചിത്രങ്ങളും ,പിറന്നാൾ ആഘോഷവും,വർക് ഔട്ട് ചിത്രങ്ങളുമെല്ലാം ആരാധകരും ചലച്ചിത്ര ലോകവുമെല്ലാം ആഘോഷത്തോടെയാണ് വരവേറ്റത്.കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വിഡിയോയകളും ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ, സുഹൃത്തുക്കൾക്കൊപ്പം കലൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ചൂടു കട്ടൻ ചായയുംകുടിച്ചു നിൽക്കുന്ന മമ്മൂക്കയുടെ ചിത്രം വൈറൽ.രമേഷ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കലൂർ സ്റ്റേഡിയത്തിനു മുന്നിലെ കടയിൽ നിന്നു മധുരമില്ലാത്ത ചൂടു കട്ടൻചായ.
Get real time update about this post categories directly on your device, subscribe now.