ബുറേവി ചു‍ഴലിക്കാറ്റ്: തമി‍ഴ്നാട്ടില്‍ ശക്തമായ മ‍ഴ തുടരുന്നു; 11 മരണം

ബുറേവി ചുഴലിക്കാറ്റിന്‌ ശക്‌തി കുറഞ്ഞുവെങ്കിലും തമിഴ്‌നാട്ടിൽ ശക്‌തമായ മഴയാണ്‌ പെയ്യുന്നത്‌. കനത്ത മഴയിൽ 11പേർ മരിച്ചു.

കടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു.കാഞ്ചീപുരത്ത് മൂന്ന് യുവതികള്‍ നദിയില്‍വീണ് മരിച്ചു. വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു.

ചെന്നൈ, പുതുക്കോട്ട, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചു. കേരളത്തിലേക്ക് ബുറേവി എത്തില്ലെന്നാണ്‌ പുതിയ അറിയിപ്പ്‌.

ചെന്നൈയിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. രാമനാഥപുരം ,തൂത്തുക്കുടി, കടലൂർ തുടങ്ങിയ തെക്കൻ ജില്ലകളിൽ കനത്ത മഴ ലഭിച്ചിരുന്നു. ചിദംബരം നടരാജ ക്ഷേത്രത്തിൽ വെള്ളം കയറി.

കടലോര ജില്ലയായ കടലൂര്‍ ഒറ്റപ്പെട്ടു. കടലൂര്‍, തഞ്ചാവൂര്‍ ജില്ലകളിലായി 500 വീടുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷി നശിച്ചു. 24 മണിക്കൂറില്‍ ഏറെയായി മാന്നാര്‍ ഉള്‍ക്കടലില്‍ തുടരുന്ന ബുറെവി കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് ഒടുവില്‍ പുറത്തുവന്ന കാലാവസ്ഥാ നിരീക്ഷണം.

അതേസമയം, സംസ്ഥാനത്ത് തുലാമഴ ശക്തമായി. പത്തനംതിട്ടയിലും കൊല്ലത്തുമാണ്‌ കൂടുതൽ മഴ. ഇന്ന് പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ടുമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel