ചരിത്രമെഴുതാൻ ഇടത് മുന്നണിയുടെ വെബ് റാലി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ റാലികളും പൊതുയോഗങ്ങളും നടത്താൻ പറ്റാത്ത സാഹചര്യം പരിഗണിച്ച്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്നു വൈകുന്നേരം 6 മണിയ്ക്ക് സംസ്ഥാനതല വെബ് റാലി സംഘടിപ്പിക്കുന്നു.

വൈകിട്ട് ആറിന് നടക്കുന്ന റാലിയില്‍ 50 ലക്ഷം പേര്‍ അണിനിരക്കും. കോവിഡ് സാഹചര്യത്തില്‍ റാലികളും പൊതുയോഗങ്ങളും നടത്താന്‍ കഴിയാത്തതിനാലാണ് വെബ് റാലി സംഘടിപ്പിക്കുന്നത്.കോവിഡ് മാനദണ്ഡം പാലിച്ച് ഓരോ കേന്ദ്രത്തിലും നൂറു പേര്‍ ഒത്തുചേരും. മറ്റുള്ളവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയും പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ വെബ് റാലി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങള്‍  എല്ലാ വാര്‍ഡു കേന്ദ്രങ്ങളിലും തല്‍സമയം ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.സമകാലീന യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുന്ന ഈ വെബ് റാലിയിൽ എല്ലാവരും പങ്കാളികൾ ആകണമെന്ന് പിണറായി വിജയൻ അഭ്യർത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News